തദ്ദേശസ്വയംഭരണസ്ഥാപനവകുപ്പ് മന്ത്രി എ.സി.മൊയ്തീനാണ് നടപടിയ്ക്ക് നിര്‍ദേശിച്ചത്.

തിരുവനന്തപുരം: മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായും, സംരക്ഷണ ഭിത്തി കെട്ടേണ്ടതാണെന്നുമുള്ള തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ജീവനക്കാര്‍ക്കെതിരെ നടപടി. റിപ്പോര്‍ട്ട് നല്‍കിയ അസി.എഞ്ചിനീയര്‍ കെ.ടി അലി ഫൈസല്‍ ഒവര്‍സിയര്‍ എ.സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ചീഫ് എഞ്ചിനീയര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ അസി.എഞ്ചിനീയറായ കെ.ടി അലി ഫൈസലിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനും, ദിവസ വേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറായി ജോസി ചെയ്യുന്ന എ.സതീഷിനെ ഉടനെ പിരിച്ചു വിടാനും തദ്ദേശസ്വയംഭരണസ്ഥാപനവകുപ്പ് മന്ത്രി എ.സി.മൊയ്തീനാണ് നിര്‍ദേശിച്ചത്.