ദളിത് പീഡനത്തിനാണ് മുഖ്യമന്ത്രിക്ക് ജീവനക്കാരന്‍ നല്‍കിയത്.

തിരുവനന്തപുരം: ദളിത് പീഡനം ഉന്നയിച്ച് പൊതുഭരണസെക്രട്ടറിക്കെതിരെ പരാതി നല്‍കിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. 
പൊതുഭരണ വകുപ്പിലെ അറ്റൻഡർ ദേവദാസിനെയാണ് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കാണ് ദേവദാസിനെ സ്ഥലം മാറ്റിയിരിക്കുന്നത്. 

ദളിത് പീഡനത്തിനാണ് മുഖ്യമന്ത്രിക്ക് ജീവനക്കാരന്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് ഇയാളെ സ്ഥലം മാറ്റാന്‍ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടന രംഗത്ത് വന്നെങ്കിലും അത് അവഗണിച്ചാണ് ദേവദാസിനെ സ്ഥലം മാറ്റിയത്.