സര്‍ക്കാര്‍ ഓഫീസില്‍ സിനിമാറ്റിക്ക് ഡാന്‍സ് ജീവനക്കാര്‍ ക്യാമറയില്‍ കുടുങ്ങി

സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്തിനിടെ സിനിമാ ഗാനങ്ങള്‍ വച്ച് ഡാന്‍സ് ചെയ്ത ജീവനക്കാര്‍ ക്യാമറയില്‍ കുടുങ്ങി. മധ്യപ്രദേശിലാണ് സംഭവം. സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായുള്ളതായിരുന്നു ഡാന്‍സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് പാട്ടുകളുടെ അകമ്പടിയോടെ തകര്‍ത്ത് നൃത്തമാടുകയായിരുന്നു ഉദ്യോഗസ്ഥരെല്ലാം. ഒരു സ്ത്രീയും പുരുഷനുമാണ് മത്സരിച്ച് ഡാന്‍സ് ചെയ്ത് മുന്നില്‍ നില്‍ക്കുന്നത്.

പല ആവശ്യങ്ങള്‍ക്കുമായി സാധാരണക്കാര്‍ വന്നു നില്‍ക്കുമ്പോഴായിരുന്നു അതെല്ലാം മറന്ന് ഡാന്‍സും പാട്ടുമായി ജീവനക്കാര്‍ ആഘോഷങ്ങളില്‍ മുങ്ങിയത്.

എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇവരെ ന്യായീകരിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.