ഇന്നും ഇന്ധന വില വർദ്ധിപ്പിച്ചു . പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74 രൂപ 93 പൈസയുമാണ് നിരക്ക്.

രാജ്യാന്തര വിപണിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂട്ടുന്നതിനായി എണ്ണക്കമ്പനികൾ ഉയർത്തുന്ന ന്യായം. കൊച്ചിയിൽ പെട്രോളിന് 81 രൂപ ഒരു പൈസയും ഡീസലിന് 73 രൂപ 72 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 81 രൂപ 27 പൈസയും ഡീസലിന് 73 രൂപ 99 പൈസയുമാണ് വില. തുടർച്ചയായ പതിനാലാം ദിവസമാണ് ഇന്ധന വില കൂടുന്നത്. 14 ദിവസത്തിനുള്ളിൽ പെട്രോളിന് 3.69 രൂപയും ഡീസലിന് 3.41 രൂപയുമാണ് കൂടിയത്.