തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് കൂടുതൽ സഹായം നൽകുന്നതിനെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. രക്ഷാപ്രവര്‍ത്തനത്തില്‍ സർക്കാറിന് വീഴ്ച ഉണ്ടായെന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രിസഭാ യോഗം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായും ദീർഘകാലത്തേക്കും ഗുണം ചെയ്യുന്ന സമഗ്രപാക്കേജിന് മന്ത്രിസഭ അനുമതി നൽകാനിടയുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള സൈനിക നടപടി തുടരാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. തീരദേശത്തെ കുടുംബങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍ നീട്ടാനും തീരുമാനം എടുത്തേക്കും.