കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവും. പണം കൈമാറ്റംചെയ്യാന്‍ ഒത്താശ ചെയ്ത വിദേശമലയാളികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ അഞ്ചംഗ സംഘം ഇതിനകം കോടികള്‍ കൈമാറ്റം ചെയ്തതയി അന്വേഷണത്തില്‍ വ്യക്തമായി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയില്‍ അസാധുനോട്ടുമാറ്റം നടത്തുന്ന സംഘത്തിലേക്ക് പോലീസ് എത്തുന്നത്. അഞ്ച് പേര്‍ അറസ്റ്റിലായെങ്കിലും കൂടുതല്‍ കണ്ണികള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്‍ ആര്‍ഐ അക്കൗണ്ട് വഴി അസാധുനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരമാണ് സംഘം മുതലെടുത്തത്.
25 ശതമാനം കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ടുമാറ്റത്തിന് സൗകര്യം ചെയ്തു കൊടുത്ത ഗള്‍ഫി രാജ്യങ്ങളിലെ വിദേശമലയാളികളെ ഉടന്‍ അറസ്റ്റ്‌ചെയ്യും.പ്രതികളെ ഉടന്‍ നാട്ടിലെത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊച്ചി കുന്പളത്തെ ചില ആശുപത്രികളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചാണ് സംഘം ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. കുമ്പളത്തെ ആശുപത്രി പരിസരത്ത് ആവശ്യക്കാരായി എത്തിയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.
ഇതിനോടകം കോടികള്‍ മാറ്റിയെടുത്തതായി ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയത്. നോട്ടുമാറ്റത്തിനായി പണം നല്‍കിയവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യും.പനങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
