കോട്ടയം വൈക്കത്ത് ഭക്ഷണശാലകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. വൈക്കം നഗരസഭാ പരിധിയിലെ രണ്ട് ഹോട്ടലുകളില്‍ നിന്നും രണ്ട് ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ നിന്നുമാണ് പഴകിയ എണ്ണയും, മാംസവും, ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിയോണ്‍ ആര്യഭവന്‍ എന്നീ ഹോട്ടലുകള്‍ക്കും അക്വാറിയോസ്, വേമ്പനാട് എന്നീ ബിയര്‍ പാര്‍ലറുകള്‍ക്കും നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വൈക്കം നഗരസഭാ പരിധിയില്‍ ഹോട്ടലുകളെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.