കൊച്ചി: കൊച്ചിയില്‍ മൂന്ന് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.കാക്കനാട്ടിലെ ഡെ കെയര്‍ സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ 63 വയസ്സുള്ള ചന്ദ്രശേഖരനാണ് പിടിയിലായത്. വെള്ളിയാഴ്ച സ്ഥാപനത്തില്‍ വെച്ചാണ് സംഭവം. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി മാതാപിതാക്കാള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.