പഠിക്കാന്‍ പ്രായം ഒരു തടസ്സമേയല്ല, ഇത് തെളിച്ചിരിക്കുകയാണ് പാറ്റ്‌നയിലെ 98 കാരനായ ഒരു മുത്തച്ഛന്‍.രാജ് വൈശ്യയായണ് 98 ാം വയസ്സില്‍ ബിരുദാനന്തര ബിരുദമെടുത്ത് ഏവരെയും അമ്പരപ്പെടുത്തിയത്. നളന്ദ സര്‍വകലാശാലയില്‍ ഇക്കോണമിക്‌സിലാണ് ബിരുദാനന്തര ബിരുദമെടുത്ത് മറ്റുള്ളവര്‍ക്ക് പ്രചോദനമായത്. 1983 ല്‍ ആഗ്രസര്‍വകലാശാലയില്‍ നിന്നും ഇക്കോണമികസില്‍ സെക്കന്റ് ക്ലാസോടുകൂടി ബിരുദം നേടിയിരുന്നു.

 പിന്നീട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടിയ ഇദ്ദേഹം 1980 ല്‍ വിരമിച്ചു. അപ്പോഴും ബിരുദാനന്തര ബിരുദം കരസ്ഥമാക്കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം അപ്പോഴും മനസ്സില്‍ നിന്നു. 2015 ലാണ് എം എ സ്വന്തമാക്കണമെന്ന തന്‍റെ ആഗ്രഹം വീട്ടുകാരുമായി ചര്‍ച്ച ചെയ്തത്. പിന്നീട് മരുമകളുടെ സഹായത്തോടെ പഠിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

 മരുമകള്‍ ഭാരതിയുടെ പിന്തുണയോടുകൂടിയാണ് അദ്ദേഹം സ്വപ്‌നം സാക്ഷാത്കരിച്ചതെന്ന് രാജ് വൈഷി മാധ്യമങ്ങളോട് പറഞ്ഞു. ഏത് പ്രായ ത്തിലും പഠിക്കാം അതിന് ഉദാഹരണമാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനത്തിന് പ്രായം ഒരു തടസ്സമായില്ലെന്നും അദ്ദേഹം പറഞ്ഞു.