കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയില്‍ മദ്ധ്യവയസ്‌ക്കനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയപറമ്പത്ത് സതീശന്‍ (45) ആണ് മരിച്ചത്. കോഴിക്കോട് കോട്ടൂളി നേതാജി നഗര്‍ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടൂളി പുതിയപറമ്പത്ത് സതീശന്‍ ആണ് മരിച്ചത്. ഓവുചാലില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്.

ശനിയാഴ്ച രാത്രി പത്ത് മുതലാണ് ഇദ്ദേഹത്തെ കാണാതായതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. പച്ചക്കറി കടയിലെ ജോലിക്കാരനായിരുന്നു മരിച്ച സതീശന്‍. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ച് ഓവുചാലില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് വ്യക്തമാക്കി.