പിറവം ടൗണിൽ വൃദ്ധനെ തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാർപ്പാകോട്  സ്വദേശി കണ്ടംകരിക്കൽ നാരായണൻ (70) ആണ് മരിച്ചത്.  സംഭവത്തില്‍  രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: പിറവം ടൗണിൽ വൃദ്ധനെ തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാർപ്പാകോട് സ്വദേശി കണ്ടംകരിക്കൽ നാരായണൻ (70) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം കോളനി നിവാസിയായ അജേഷും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. 

കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പെലീസിന്‍റെ പ്രാഥമിക നിഗമനം. രാത്രി 12 മണിയോടെയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടിയത്. 

റിപ്പര്‍ മോഡലില്‍ കല്ലോ മറ്റ് ആയുധമോ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സമാനമായി മറ്റൊരാളും ആക്രമണത്തിനിരയായിട്ടുണ്ട്. ഇയാളെ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായും പൊലീസ് വ്യക്തമാക്കി. പിടിയിലായവര്‍ തന്നെയാണ് കുറ്റകൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.