പൊലീസ് സ്ഥാപിച്ചിരിക്കുന്ന സ്റ്റോപ്പ് ബോര്‍ഡിനടുത്ത് വാഹനം നിര്‍ത്താതെ തിരക്കിട്ട് കടന്നുപോവുകയായിരുന്നു ഡിയോന്‍സിയോ. ഇതോടെയാണ് ഇയാളെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചത്. പിടികൂടിയ ശേഷം വാഹനം പരിശോധിച്ചപ്പോഴാണ് പൊലീസുകാര്‍ ഞെട്ടിയത് 

കാലിഫോര്‍ണിയ: കൃഷി സ്ഥലങ്ങളില്‍ നിന്നുള്ള കളവ് വ്യാപകമായതിനെ തുടര്‍ന്ന് ഇതിനെ പറ്റി അന്വേഷിക്കാനിറങ്ങിയതായിരുന്നു പൊലീസ്. അന്വേഷണത്തിനിടെയാണ് സംശയാസ്പദമായ രീതിയില്‍ 69കാരനായ ഡിയോന്‍സിയോയെ വാഹനവുമായി കണ്ടെത്തിയത്. 

പൊലീസ് സ്ഥാപിച്ചിരിക്കുന്ന സ്റ്റോപ്പ് ബോര്‍ഡിനടുത്ത് വാഹനം നിര്‍ത്താതെ തിരക്കിട്ട് കടന്നുപോവുകയായിരുന്നു ഡിയോന്‍സിയോ. ഇതോടെയാണ് ഇയാളെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചത്. പിടികൂടിയ ശേഷം വാഹനം പരിശോധിച്ചപ്പോഴാണ് പൊലീസുകാര്‍ ഞെട്ടിയത്. വാഹനത്തില്‍ 362 കിലോയോളം ചെറുനാരങ്ങയായിരുന്നു. ഏതോ കൃഷിയിടത്തില്‍ നിന്ന് മോഷ്ടിച്ച് വരുന്ന വഴിക്കാണ് വൃദ്ധന്‍ പൊലീസിന്റെ പിടിയിലായത്. 

മോഷണം നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഡിയോന്‍സിയോക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. എന്നാല്‍ ഇത്രയും ചെറുനാരങ്ങ ഒരുമിച്ച് മോഷ്ടിച്ചതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.