പത്തനംതിട്ട: പത്തനംതിട്ട പ്രക്കാനത്ത് വിട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി റിമാന്റില്‍. ടാപ്പിങ്ങ് തൊഴിലാളിയായ ചെല്ലദൂരൈയാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് കേസ്സിന് ആസ്പദമായ സംഭവം നടക്കുന്നത്.
ഒറ്റക്ക് താമസിക്കുന്ന വൃദ്ധയുടെ വീടിന്റെ ജനാല കുത്തിപൊളിച്ചാണ് പ്രതി അകത്ത് കടന്നത് മോഷണശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് പൊലിസ് പറയുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ പൊലീസിന്റെ അന്വേഷണം അയല്‍സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ചായി. ഇതിനിടയില്‍ ചെല്ലദുരൈയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യംചെയ്യതു. വൃദ്ധയുടെ വീടിന് സമിപത്തെ വാടക വീട്ടിലായിരുന്നു ചെല്ലദുരൈതാമസിച്ചിരുന്നത്..ടാപ്പിങ്ങ് നടത്തുന്നതിന് വേണ്ടി ഈവീടിന് സമിപത്തും വന്നിരുന്നു. ചെല്ലദുരൈമദ്യപിച്ചതിന്‌ശേഷമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.അക്രമത്തിന് ചെല്ലദുരൈമാത്രമാണ് പങ്കെടുത്തത്.ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൃത്യം നടത്തിയ രീതിപൊലീസിനോട് വിവരിച്ചു .വിട്ടില്‍ എത്തുന്നതിന് മുന്‍പ് പ്രതിപോയ സ്ഥലങ്ങളിലും ചെല്ലദുരൈയുടെ വീട്ടിലും തെളിവ് എടുപ്പ് നടനടത്തി പ്രതിയുടെ വീട്ടില്‍ നിന്നും ജനാലപൊളിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തു. സ്ഥലത്ത് തെളിവ് എടുപ്പിന് എത്തിച്ചപ്പോള്‍ വലിയ ജനകൂട്ടവും ഉണ്ടായിരുന്നു. തെളിവ് എടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
