മരിക്കുമെന്ന പ്രവചനം പിഴച്ചു വയോധിക ജോതിഷാലയം അടിച്ചു തകര്‍ത്തു

തന്‍റെ മരണത്തെക്കുറിച്ചുള്ള പ്രവചനം തെറ്റിയതില്‍ പ്രകോപിതയായ വയോധിക ജോതിഷാലയം അടിച്ചു തകര്‍ത്തു. ചൈനയിലാണ് സംഭവം. 2018ന്‍റെ പ്രഭാതം കാണുവാന്‍ 70കാരിയായ വാങ്ങ് എന്ന മുത്തശ്ശി ജീവിച്ചിരിക്കില്ലെന്നാണ് ഒരു ജ്യോതിഷി പ്രവചിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പ്രവചനം. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി ഭയത്തോടെയായിരുന്നു മുത്തശ്ശിയുടെ ജീവിതം. എന്നാല്‍ 2018 ആയി മൂന്നു മാസം കഴിഞ്ഞിട്ടും മരിക്കാത്തതോടെ രോഷാകുലയായ മുത്തശ്ശി ജ്യോതിഷിയുടെ സ്ഥാപനം അടിച്ചു തകര്‍ക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2018ല്‍ താന്‍ ജീവനോടെ ഉണ്ടാവില്ലെന്നു ജോതിഷന്‍ പറഞ്ഞത് മുതല്‍ വളരെയധികം ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നതെന്നും അതിനാലാണ് സ്ഥാപനം അടിച്ചുതകര്‍ത്തതെന്നുമാണ് മുത്തശ്ശി പറയുന്നത്. എന്തായാലും അനുഭവിച്ച മാനസിക സമര്‍ദ്ദനത്തിന് മുത്തശ്ശിയോട് മാപ്പ് പറയണമെന്ന് ജ്യോതിഷിയോട് പൊലീസ് ആവശ്യപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.