117കാരി നാബി താജിമ അന്തരിച്ചു
ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായം ചെന്ന 117കാരി നാബി താജിമ അന്തരിച്ചു. ജപ്പാന്‍ സ്വദേശിയായ താജിമ 1900 ഓഗസ്റ്റ് 4നാണ് ജനിച്ചത്. 2015ല്‍ ജപ്പാനിലെ ഏറ്റവും പ്രായം ചെന്ന വനിതയായിരുന്നു താജിമ. 2017ല്‍ 117-ാം വയസ്സില്‍ വൈലറ്റ് ബ്രൊണ്‍ മുത്തശ്ശി അന്തരിച്ചതോടെയാണ് താജിമ ലോകത്തെ പ്രായം ചെന്ന വ്യക്തിയായത്.
താജിമ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ജപ്പാനിലെ ഒരു നഴ്സിംഗ് ഹോമിലാണ് താമസിച്ചിരുന്നത്. ജനുവരിയോടെ ഇവരുടെ നില വഷളായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് താജിമ മുത്തശ്ശി മരിച്ചത്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള നാടെന്നാണ് ജപ്പാന്‍ അറിയപ്പെടുന്നത്. രാജ്യത്ത് 100 വയസ്സും അതിന് മുകളിലുമുള്ളവരായി 68000 പേരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
