ഒമാന്റെ ദേശീയ വിമാന കമ്പനി  ആയ ഒമാന്‍ എയര്‍  -കോഴിക്കോട്, ഡല്‍ഹി, ഹൈദ്രബാദ് എന്നിവിടങ്ങളിലേക്കു ദിവസേന  മൂന്നും, ലക്‌നൗവിലേക്ക് രണ്ടും സര്‍വീസുകള്‍  വര്‍ധിപ്പിച്ചു . ഫെബ്രുവരിയില്‍ തന്നെ പുതുക്കിയ സമയപ്പട്ടികയനുസരിച്ചുള്ള  സര്‍വീസുകള്‍ മസ്കറ്റില്‍  നിന്ന് ആരംഭിക്കും
 
ഇന്ത്യ- ഒമാന്‍ സര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം  ആഴ്ചയില്‍ 6258 ആയി ഉയര്‍ത്തുകയും  ചെയ്തിട്ടുണ്ട്. 2016  ഡിസംബറില്‍  ഇന്ത്യ- ഒമാന്‍  വ്യോമയാന  വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ   ധാരണയുടെ അടിസ്ഥാനത്താണ് പുതിയ നടപടി.

 ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 126 ല്‍ നിന്ന്  161 ആക്കി വര്‍ധിപ്പിച്ചു.

 ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കാണ് ഒമാന്‍ എയര്‍ നിലവില്‍ സര്‍വീസുകള്‍   നടത്തിവരുന്നത് .  

 പുതിയ കരാര്‍ പ്രകാരം ഹൈദ്രബാദ്, ദില്ലി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 21 ആയി ഉയരും.

 ലക്‌നൗവിലേക്ക്  ഉള്ള സര്‍വീസുകള്‍  ആഴ്ചയില്‍ 14  ആകും.