കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിലറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലറക്കിയത് യാത്രക്കാരെ വലച്ചു. ഇന്ന് പുലർച്ചെ നാലു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ ഒമാൻ എയർവേഴ്സ് വിമാനം ഇത് വരെയും പുറപ്പെട്ടിട്ടില്ല. യാത്രക്കാർ മണിക്കൂറുകളായി വിമാനത്തിനുള്ളിൽ ഇരിക്കുകയാണ്. ജോലിസമയം കഴിഞ്ഞതിനാൽ പൈലറ്റും ജീവനക്കാരും ഇറങ്ങിപോയതിനെതുടർന്നാണ് വിമാനം പുറപ്പെടാത്തതെന്നാണ് യാത്രക്കാരുടെ ആരോപണം. വൈകിട്ട് മൂന്ന് മണിയോടെ വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ജോലിസമയം കൂട്ടാനാവില്ലെന്നാണ് വിമാനക്കമ്പനിക്കാരുടെ വിശദീകരണം.

Add Asianetnews as a Preferred SourcegooglePreferred