ഒമാനിൽ വന്‍തുക സമ്മാനം വാഗ്ദാനം ചെയ്ത് പണം തട്ടിയ ഏഷ്യന്‍ സംഘത്തെ പിടികൂടി. ബാങ്കുകളിൽ നിന്നും സമ്മാനം ലഭിച്ചുവെന്ന് ഫോണിലൂടെ അറിയിച്ച്, വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പ് നടത്തി വന്നിരുന്ന സംഘത്തെയാണ് ഒമാൻ പോലീസ് പിടികൂടിയത്.

വൻ തുകയുടെ സമ്മാനം ലഭിച്ച അറിയിപ്പുമായി സ്വദേശികളുടെയും ഒപ്പം വിദേശികളുടെയും റ്റേലിഫോണുകളിൽ ബന്ധപെടുന്ന ഈ സംഘം , തട്ടിപ്പിൽ അകപെടുന്നവരുടെ ബാങ്കുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച ശേഷം-- അക്കൗണ്റ്റിൽ നിന്നും പണം കവർന്നു വരികയായിരുന്നുവെന്നു റോയൽ ഒമാൻ പോലീസ് പറഞ്ഞു .

മസ്‌കറ്റിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റും , ഡിപ്പാർറ്റ്മെന്റ് ഫോർ ക്രൈം പ്രീവെൻഷനും സംയുക്തമായി നടത്തിയ തിരച്ചിലിനു ശേഷമാണ് ഈ സംഘം പോലീസ് വലയിൽ അകപ്പെട്ടത്. ഇവരിൽ നിന്നും തട്ടിപ്പു നടത്തുവാനായി ഉപയോഗിച്ചിരുന്ന അറുപതു മൊബൈൽ ഫോണുകളും , എഴുപതോളം സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .

ഇന്റർനെറ്റ് മുഖെനെയും , മൊബൈൽ ഫോൺ മുഖെനെയും തട്ടിപ്പു നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവവരങ്ങൾ -- യാതൊരു കാരണവശാലും അജ്ഞാത നമ്ബറുകളിൽ നിന്നും വിളിക്കുന്നവർക്കു കൈമാറുവാൻ പാടില്ലായെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു .

ഇപ്പോൾ ഈ സംഘം വാട്സ് ആപ്പ് സന്ദെശങ്ങളിൽ കൂടിയും തട്ടിപ്പുകൾ നടത്തി വരുന്നതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. മുന്നറിയിപ്പുകൾ ധാരാളം ഉണ്ടായിരുന്നിട്ടും മലയാളികൾ ഉള്പെടെ ധാരാളം പേർ ഈ സംഘത്തിന്റെ തട്ടിപ്പുകളിൽ കുടുങ്ങുന്നതായി പോലീസ് വ്യത്തങ്ങൾ വ്യക്തമാക്കി. ഇപ്പോൾ 22 ഏഷ്യൻ വംശജർ ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിൽ , സമാനമായ കുറ്റത്തിന് ബർക്കയിൽ നിന്നും പത്തു കുറ്റവാളികളെ റോയൽ ഒമാൻ പോലീസ് പിടികൂടി നടപടി സ്വീകരിച്ചിരുന്നു .