Asianet News MalayalamAsianet News Malayalam

ഒമാന്‍ ആരോഗ്യ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു

oman health care
Author
New Delhi, First Published Jan 27, 2017, 7:00 PM IST

മസ്ക്കറ്റ്: ഒമാനിലെ ആരോഗ്യ മേഖലയിൽ ഈ വര്‍ഷം നിരവധി  വികസനങ്ങൾ ഉണ്ടാകും. സ്വകാര്യ മേഖലയിൽ  കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ രാജ്യത്തു  വരുന്നത്  കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഒമാനിലെ സർക്കാർ ആശുപത്രികള്‍ ആധുനികവത്കരിക്കുന്ന നടപടികളും ആരംഭിച്ചു കഴിഞ്ഞു 

ഒമാനിലെ ആരോഗ്യ മേഖലയില്‍ സ്വദേശികളും ഒപ്പം  വിദേശ  നിക്ഷേപകരും കൂടുതല്‍ തുക ചെലവഴിക്കാന്‍  തുടങ്ങിയത്, രാജ്യത്തെ ആരോഗ്യ മേഖലക്ക് വൻ വളർച്ച സാധ്യമാക്കും. സ്വകാര്യ ആശുപത്രികള്‍ വര്‍ധിച്ച് വരുന്നതും ആരോഗ്യ രംഗത്ത് വരും നാളുകളില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

രാജ്യത്തെ എല്ലാ സ്വകാര്യ  ആശുപത്രികളിലെയും  സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കി വരികയാണ്. വരും വര്‍ഷങ്ങളില്‍ സ്വദേശികള്‍ക്കും രാജ്യത്ത് താമസിച്ചു വരുന്ന വിദേശികള്‍ക്കും കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഒമാനിൽ  നിന്നു തന്നെ ലഭിക്കുമെന്ന് ആരോഗ്യ മേഖലയിലെ  വിദഗ്ധര്‍ പറയുന്നു.

ഗള്‍ഫിലെജനസംഖ്യാ വർദ്ധനവ് ആണ്, ആരോഗ്യ രംഗത്തെ വികസനത്തിന് കാരണമാകുന്നത്. ആരോഗ്യ മേഖലയില്‍ ജി സി സി പൗരന്‍മാര്‍ ചെലവഴിക്കുന്ന തുകയില്‍ വർദ്ധനവ് ഉള്ളതായി   കണക്കുകള്‍ വ്യക്തമാക്കുന്നു. 

ജി സി സി രാജ്യങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ആവശ്യമായി വരുന്നത് ഒമാനിലാണ്. പ്രമുഖ അന്താരാഷട്ര  ആരോഗ്യ സ്ഥാപനങ്ങൾ   ഈ വര്‍ഷം പുതിയ ശാഖകള്‍ ഒമാനിൽ ആരംഭിക്കുവാൻ പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ  നിലവാരം ഉയർത്തുന്ന  നടപടികളും നടന്നുവരികയാണ്.

Follow Us:
Download App:
  • android
  • ios