സ്വദേശികൾക്കു തൊഴിലെന്ന പ്രഖ്യാപനം ലക്ഷ്യത്തിലേക്കെന്ന് ഒമാൻ
ആറു മാസത്തിനുള്ളിൽ 25 ,000 സ്വദേശികൾക്കു തൊഴിൽ നൽകുമെന്ന സർക്കാര്‍ പ്രഖ്യാപനം ലക്ഷ്യം കണ്ടുവരുന്നതായി ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം. മെയ് മാസം അവസാനത്തിനുള്ളിൽ മുഴുവൻ പേർക്കും ജോലി നൽകാൻ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ എഴുത്തുപരീ7കളും അഭിമുഖങ്ങളും നടന്നുവരികയാണ്.
2017 ഡിസംബർ മൂന്നു മുതൽ മാർച്ച് 19 വരെ 12 ,277 യുവാക്കൾക്കും 6067 യുവതികൾക്കുമായി 18 ,344 സ്വദേശികൾക്കാണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം. തൊഴിൽ നൽകിയിരിക്കുന്നത് .
നിർമാണ മേഖലയിലാണ് 33 % പേർക്കും നിയമനങ്ങൾ ലഭിച്ചിരിക്കുന്നത്. അടുത്ത രണ്ടു മാസത്തിനുള്ളിൽ 6656 ഒമാൻ സ്വദേശികൾക്കുകൂടി തൊഴിൽ കണ്ടത്തുവാനുള്ള എഴുത്തു പരീക്ഷകളും അഭിമുഖങ്ങളും രാജ്യത്തു പുരോഗമിച്ചു വരികയാണ് .
ഇനിയും കൃത്യമായ സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇതിനായുള്ള പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം വാർത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട് . നിശ്ചിത ലക്‌ഷ്യം പിന്നിട്ടു , സമയ പരിധി കഴിഞ്ഞാലും തൊഴിൽ ആവശ്യമായി വരുന്ന എല്ലാ സ്വദേശികൾക്കും സർക്കാർ തൊഴിൽ കണ്ടെത്തും .
