മസ്കറ്റ്: ഒമാനിലെ പെട്രോൾ പമ്പുകളുടെയും എണ്ണ വിതരണ സ്ഥാപനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനം കൊണ്ട് വരുന്നു. ഉപഭോക്താവിന് കൃത്യമായ അളവിൽ ഇന്ധനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയം ഇതുസംബന്ധമായ കരട് നിയമങ്ങൾ തയ്യാറാക്കി കഴിഞ്ഞു.
2013ല്‍ പുറത്തിറങ്ങിയ രാജകീയ ഉത്തരവനുസരിച്ച് ഒമാനിലെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ധന വിതരണ ഉപകരണങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.വിതരണ സ്ഥാപനങ്ങളുടെയും പെട്രോള്‍ പമ്പുകളുടെയും ഗുണനിലവാരവും വിതരണത്തിലെ അളവും പരിശോധിക്കപെടും. പെട്രോള്‍ ഏജന്‍സികളുടെ പമ്പുകളിലെ അളവ്, ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ കൃത്യത എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തും.
ഉപഭോക്താവിന് കൃത്യമായ അളവില്‍ ഇന്ധനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇതനുസരിച്ച് ഒമാനിലെ എല്ലാ പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തും.എന്നാല്‍, സൈനിക പെട്രോള്‍ പമ്പുകള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തില്ല.
ചില പെട്രോള്‍ പമ്പുകള്‍ എണ്ണവിതരണത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നും കൃത്യമായ അളവില്‍ ഇന്ധനം നൽകുന്നില്ല എന്നുമുള്ള പരാതികൾ ഉയർന്നിരുന്നു. പുതിയ നിയമം നടപ്പാകുന്നതോടു കൂടി എല്ലാ പമ്പുകളിലെയും എണ്ണ വിതരണ ഉപകരങ്ങളാണ്ആദ്യം പരിശോധനക്ക് വിധേയമാക്കുക. പമ്പുകളുടെ കൃത്യത ഉറപ്പുവരുത്താനുള്ള പ്രത്യേക അംഗീകൃത അളവും നടപ്പിലാക്കും. പിന്നീട് ഇത്തരം അളവുകള്‍ തെറ്റിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
