ഒമാനിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്തു. രാവിലെ ആരംഭിച്ച മഴ ഇപ്പോഴും രാജ്യത്തിന്‍റെ പലയിടങ്ങളിലും തുടരുന്നു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷരുടെ മുന്നറിയിപ്പ്.
ഒമാനിൽ കഴിഞ്ഞ വാരാന്ത്യം മുതൽ വിവിധ സ്ഥലങ്ങളില്‍അന്തരീക്ഷം കാർമേഘത്താൽ മൂടിക്കെട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒമാന്റെ ഉൾപ്രദേശങ്ങളിൽ പലയിടത്തും മഴ പെയ്തിരുന്നെകിലും, ഇന്ന് പുലര്‍ച്ചെ മുതല്‍ തലസ്ഥാന നഗരമായ മസ്കറ്റിലും ശക്തമായ മഴ പെയ്തു.
മസ്കറ്റ് പ്രവിശ്യയിലെ റൂവി, മത്ര, വാദി കബീര്‍, ദാര്‍സൈത്ത്, സീബ് , അല്‍ഖൂദ്, മബേല എന്നി സ്ഥലങ്ങളിലും , നല്ല മഴ ലഭിച്ചപ്പോല്‍ഏറ്റവും കൂടുതല്‍മഴ ലഭിച്ചത് വടക്കൻ ബാത്തിന പ്രദേശത്തും വടക്കൻ ശര്‍ഖിയയിലും തെക്കൻ ദാഖിലിയിലുംആയിരുന്നു.
മഴ കനത്തതോടെ മസ്‌കത്ത് ഫെസ്റ്റിവല്‍നഗരസഭാ തൽക്കാലം നിര്‍ത്തിവെച്ചു. സ്കൂൾ കുട്ടികളുടെ യാത്രാ പ്രശ്‌നവും മറ്റും മുന്നില്‍കണ്ട് ഉച്ചക്ക് ശേഷമുള്ള ക്ലാസുകള്‍ക്ക് മസ്‌കറ്റിലെ ഇന്ത്യന്‍സ്‌കൂളുകള്‍അവധി നല്‍കി. മഴയില്‍ട്രാഫിക് സിഗ്നലുകള്‍കൂടി നിലച്ചതോടെ വിവിധ സ്ഥലങ്ങളില്‍ഗതാഗത കുരുക്ക് രൂക്ഷമായി.
ശക്തമായി മഴ പെയ്യുന്നതു മൂലം ജാഗ്രത സ്വീകരിക്കാനും, അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും റോയൽ ഒമാൻ പോലീസ് രാവിലെ മുതല്‍സന്ദേശങ്ങള്‍കൈമൈറിത്തുടങ്ങിയിരുന്നു. മഴയെ തുടര്‍ന്ന് മിക്ക വാദികളും കവിഞ്ഞൊഴുകി . വ്യാഴാഴ്ച വരെ മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷരുടെ മുന്നറിയിപ്പ്.
