ഒമാനിൽ ജനുവരി ഒന്നു മുതൽ നടപ്പിലാക്കുമെന്ന് പ്രഖാപിച്ചിരുന്ന മൂല്യവർധിത നികുതി 2019 ലെ നടപ്പിലാക്കൂവെന്നു ധനകാര്യ മന്ത്രാലയം അറിയിച്ചു . അതേസമയം മദ്യം, പുകയില, ഊർജ പാനീയങ്ങൾ എന്നിവക്കുള്ള പ്രത്യേകം നികുതി അടുത്തവര്‍ഷം പകുതിയോടു കൂടി നടപ്പിലാക്കും
എണ്ണ വിലയിൽ ഉണ്ടായ വരുമാന കുറവ് പരിഹരിക്കുവാൻ സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കുന്നതിനറെ ഭാഗമായി , മൂല്യവർധിത നികുതി ,, രണ്ടായിരത്തി പതിനെട്ടിൽ നടപ്പിലാക്കുമെന്നു ഒമാൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു .
എന്നാൽ, ഈ വര്‍ഷം വാറ്റ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നില്ല എന്നു OMAN ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മൂല്യ വർധിത നികുതി രണ്ടായിരത്തി പത്തൊൻപത്തിൽ നടപ്പിലാക്കുവാനാണ് സർക്കാർ തീരുമാനം .
എന്നാൽ മദ്യം , പുകയില ,, ഊർജ പാനീയങ്ങൾ എന്നിവക്കുള്ള പ്രത്യേക നികുതി 2018 പകുതിയോടു കൂടി നടപ്പിലാക്കും. വാറ്റ് പ്രാബല്യത്തിൽ വരുന്നതോടു കൂടി മുന്നൂറു മില്യൺ ഒമാനി റിയാലിന്റെ അധിക വരുമാനം ആണ് സർക്കാർ ഖജനാവ് പ്രതീക്ഷിക്കുന്നത് .
ഒമാന്റെ അയൽ രാജ്യങ്ങളായ യുഎഇ സൗദി അറേബ്യ എന്നി ജി സി സി രാജ്യങ്ങളിൽ ജനുവരി ഒന്ന് മുതൽ വാറ്റ് പ്രാബല്യത്തിൽ ആവുന്നത് ഓമന്‍റെ വ്യാപാര വ്യവസായ മേഖലയെ ബാധിക്കുകയില്ല .
ജി .സി. സി രാജ്യങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ഉടമ്പടി പ്രകാരം , മറ്റു ജി. സി സി രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് നികുതി ചുമത്തുവാൻ പാടില്ലാത്തതു മൂലം ഉത്പന്നങ്ങൾക്ക് വില വര്‍ദ്ധിക്കുവാൻ സാധ്യതയില്ല. 2015 മുതൽ, ഒമാൻ ബഡ്ജറ്റിലെ കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി പല സബ്സിഡികളും സർക്കാർ എടുത്തു കളയുകയുണ്ടായി. ഇതു മൂലം 2017 ഇലെ ആദ്യ ഒമ്പത് മാസങ്ങളിൽ 3 ബില്ല്യൻ ഒമാനി റിയാൽ ആണ് സമാഹരിക്കപെട്ടത്.
