നിലവില്‍ മിക്ക ജോലികള്‍ക്കും, വിദേശികള്‍ പുതിയ വിസയില്‍ രാജ്യത്തു എത്തുമ്പോഴും, വിസ പുതുക്കുമ്പോഴും 201 റിയാലാണ് അടക്കുന്നത്.ഇനി മുതല്‍ ഇത് 301 ഒമാനി റിയല്‍ ആയി ഉയരും . കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന ഒട്ടക പരിപാലനം, കൃഷി,വീട്ടുജോലി എന്നീ മേഖലകളിലുള്ളവര്‍ക്കും വിസാ നിരക്ക് വര്‍ദ്ധന ബാധകമാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടു ജോലിക്കാര്‍ക്ക് പുതിയ വിസ എടുക്കുമ്പോഴും, വിസ പുതുക്കുമ്പോഴും 141 റിയലാണ് തൊഴിലുടമ നല്‍കേണ്ടത്. എന്നാല്‍ മൂന്നില്‍ കൂടുതല്‍ വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്‌പോണ്‍സര്‍മാര്‍ നാലാമത്തെയാള്‍ക്ക് മുതല്‍ 241 റിയാല്‍ നല്‍കണം.

രണ്ട് വര്‍ഷത്തെ വിസാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും നാല് പേരെയും നിലനിര്‍ത്തുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും 241 റിയാല്‍ വീതം വിസ പുതുക്കുമ്പോള്‍ നല്‍്കണം.
ഒരേ തൊഴിലുടമക്ക് കീഴില്‍ മൂന്ന് കൃഷി തോട്ട തൊഴിലാളികളായോ ഒട്ടക കുതിര പരിപാലകരെയോ ജോലിക്ക് നിയമിക്കണമെങ്കില്‍ വിസക്ക് 201 റിയാല്‍ നല്‍കണം.എന്നാല്‍, നാലാമത്തെ തൊഴിലാളിക്ക് 301 റിയാല്‍ അടക്കണം. നിരക്ക് വര്‍ദ്ധനവ് സര്‍ക്കാരിന്റെ ഔദ്യോഗിക ഗസറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.