ആലപ്പുഴ: ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറ് പേരെ എൻഐഎ പിടികൂടി. ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിൽനിന്നാണ് എൻഐഎ ഇവരെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ വ്യാഴാഴ്ച എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നു ഐഎസ് ബന്ധം തെളിയിക്കുന്ന ലഘുലേഖകളും മൊബൈൽ ഫോണുകളും ഡിവിഡികളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

കേരളത്തിൽനിന്നും ഐഎസിൽ ചേർന്ന കാസർഗോഡ് സ്വദേശി അബ്ദുൽ റഷീദുമായി ആലപ്പുഴ സ്വദേശി നിരന്തര സന്പർക്കം നടത്തിയതായും തെളിവുകൾ ലഭിച്ചിരുന്നു. ആലപ്പുഴ സ്വദേശിയെ എൻഐഎ ചോദ്യം ചെയ്തു വരുകയാണ്.

നേരത്തെ മലയാളികൾ അടക്കം ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ കോയന്പത്തൂരിൽനിന്നും പാനൂരിൽനിന്നും എൻഐഎ പിടികൂടിയിരുന്നു. ഇതേതുടർന്നു എൻഐഎ നടത്തിയ അന്വേഷണത്തിലാണ് ആറ് പേരെ പിടികൂടിയത്.