75-ന്റെ നിറവിലെത്തിയ പ്രിയപ്പെട്ട നേതാവിന് ആശംസകള്‍ അർപ്പിക്കാൻ രാവിലെ മുതൽ നിരവധിപ്പേരാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിയത്

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിക്ക് ആഘോഷങ്ങളില്ലാതെ 75-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ പാർട്ടി പ്രവർത്തകർ കൊണ്ടുവന്ന പിറന്നാള്‍ കേക്ക് മുറിക്കാൻ പോലും നേതാവ് തയ്യാറായില്ല.

75-ന്റെ നിറവിലെത്തിയ പ്രിയപ്പെട്ട നേതാവിന് ആശംസകള്‍ അർപ്പിക്കാൻ രാവിലെ മുതൽ നിരവധിപ്പേരാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിയത്. ജന്മദിന കേക്കുമായി ഒരു കൂട്ടം പ്രവർത്തകരുമൊത്തി. പക്ഷെ കേക്ക് മുറിയൊന്നും വേണ്ടെന്നായിരുന്നു അണികളുടെ പ്രിയപ്പെട്ട കൂഞ്ഞഞ്ഞിന്റെ തീരുമാനം. ഒടുവിൽ പ്രവർ‍ത്തകർ തന്നെ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. 

ജന്മദിനം പ്രവർ‍ത്തകർ ആഘോഷങ്ങളമാക്കുമ്പോഴും മറ്റൊരു മുറിയിൽ രാഷ്ട്രീയ ചർച്ചകളുമായി സജീവമായിരുന്നു ഉമ്മൻചാണ്ടി. തലസ്ഥാനത്തെ തിരക്കുകൾക്ക് ശേഷം അദ്ദേഹം രാത്രിയോടെ ദില്ലിക്ക് പോകും.