പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ  തൊഴിലാളികള്‍ക്ക് ആയിരം രൂപ വിലവരുന്ന 17 ഇനങ്ങള്‍ അടങ്ങിയ  ഓണകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, ജില്ലകളിലെ പൂട്ടികിടക്കുന്ന 12 തോട്ടങ്ങളിലെ 2475 കാര്‍ഡുടമകള്‍ക്കാണ് തൊഴില്‍ വകുപ്പ് ഓണകിറ്റുകള്‍ നല്‍കുന്നത്. 

തിരുവനന്തപുരം : പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ആയിരം രൂപ വിലവരുന്ന 17 ഇനങ്ങള്‍ അടങ്ങിയ ഓണകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, ജില്ലകളിലെ പൂട്ടികിടക്കുന്ന 12 തോട്ടങ്ങളിലെ 2475 കാര്‍ഡുടമകള്‍ക്കാണ് തൊഴില്‍ വകുപ്പ് ഓണകിറ്റുകള്‍ നല്‍കുന്നത്. 

പത്ത് കിലോ മട്ട അരി, ഒരു കിലോ പഞ്ചസാര, നെയ്യ് (100ഗ്രാം), വെളിച്ചെണ്ണ (അര കിലോ),തേയില (അരകിലോ), ശര്‍ക്കര( 1കിലോ), ചെറുപയര്‍ (അരകിലോ), തുവരപ്പരിപ്പ് (250ഗ്രാം), അട( 2 കവര്‍), വറ്റല്‍മുളക് (അരകിലോ), മല്ലി (അരകിലോ), ജീരകം(100ഗ്രാം), കടുക്(100ഗ്രാം), കായം (50ഗ്രാം), പപ്പടം (ഒരു കവര്‍), മഞ്ഞള്‍പ്പൊടി(100ഗ്രാം), അണ്ടിപരിപ്പ്/ ഏലയ്ക്ക/ ഉണക്കമുന്തിരി( ഒരു കവര്‍) തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. സപ്ലൈകോയുമായി ബന്ധപ്പട്ടാണ് കിറ്റുകള്‍ വിതരണം ചെയ്യുക. ലേബര്‍ കമ്മീഷണര്‍ സ്പളൈകോ മാനേജിംഗ് ഡയറക്ടറുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കും.