മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒമ്പതാം പ്രതി അബ്ദുള്‍ നാസറാണ് അറസ്റ്റിലായത്. മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച മനോവിഷമത്തില്‍ മുഹമ്മദ് സാജിദ് ആത്മഹത്യ ചെയ്യുകയായിരുന്നു.
മലപ്പുറം: മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒമ്പതാം പ്രതി അബ്ദുള്‍ നാസറാണ് അറസ്റ്റിലായത്. ഇയാളാണ് സാജിദിനെ കെട്ടിയിട്ട മര്‍ദ്ദിച്ച ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച മനോവിഷമത്തില്‍ മുഹമ്മദ് സാജിദ് ആത്മഹത്യ ചെയ്യുകയായിരുന്നു.
മർദ്ദിച്ചവരുടെ പേരുവിവരങ്ങൾ ആത്മഹത്യ കുറിപ്പലുള്ളതായി ബന്ധുക്കൾ പറഞ്ഞിരുന്നു. രാത്രി സംശകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്. ആക്രമണത്തിന് ശേഷം ദൃശ്യങ്ങൾ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്.
