കടയ്‌ക്കല്‍ പേഴുംമൂട് സ്വദേശി മോഹനനെയാണ് പൊലീസ് പിടികൂടിയത്. സ്കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് നാലാം ക്ലാസില്‍ പഠിക്കുന്ന 10 വയസുള്ള കുട്ടി പീഢന വിവരം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരനെ കടയ്‌ക്കല്‍ പൊലീസ് പിടികൂടുകയായിരുന്നു. മറ്റൊരാള്‍ കൂടി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. അഞ്ച് പേരെ അണി നിരത്തി പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തിയെങ്കിലും തന്നെ പീഡിപ്പിച്ചവരാരും അവരിലില്ലെന്നാണ് കുട്ടി പറഞ്ഞത്. 

കുട്ടിയുടെ അമ്മ നേരത്തെ ഉപേക്ഷിച്ച് പോയതാണ്. ലോറി ഡ്രൈവറായ അച്ഛന്‍ മിക്കപ്പോഴും കുട്ടിയ്‌ക്കൊപ്പം വീട്ടില്‍ ഉണ്ടാവാറില്ല. ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ച് പഠിക്കുന്നത്. ഇതിനിടെയാണ് പീഡനത്തിനിരയായതെന്നാണ് സൂചന.