ഇടുക്കി: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ വിനോദയാത്ര സംഘത്തിലെ പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം ജീവനക്കാരന്‍ അറസ്റ്റില്‍. ചിത്തിരപുരം പവ്വര്‍ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ബ്രോഡ് വീണ്‍ റിസോര്‍ട്ടിലെ ആയൂര്‍വ്വേദ തെറാപിസ്റ്റ് അങ്കമാലി മഞ്ഞപ്ര തെക്കന്‍വീട്ടില്‍ വിമല്‍ (24)നെയാണ് വെളളത്തൂവല്‍ എസ്.ഐ.എസ്.ശിവലാല്‍, എ.എസ്.ഐ അബ്ദുള്‍കനി എന്നിവരുടെ നേത്യത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് സംഭവം റിസോര്‍ട്ടിലെ ആയൂര്‍വ്വേദ സ്പായില്‍ മസാജിങ്ങിനായി 13 കാരിയായ ന്യുസിലന്റ്കാരിയായ പെണ്‍കുട്ടിയേയാണ് വിമല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ ബന്ധുക്കളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ന്യൂസിലന്റില്‍ നിന്ന് നാല് കുട്ടികളടക്കമുള്ള 14 അംഗ സംഘത്തിലെ കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. റിസോര്‍ട്ടുകളോട് ചേര്‍ന്ന് നിയമവിരുദ്ധമായി മസാജിംഗ് സെന്ററുകള്‍ വ്യാപകമായി തുടങ്ങി വന്‍ തട്ടിപ്പാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്നത്. കൂടെയുണ്ടായിരുന്ന വനിത ടൂറിസ്റ്റ് ഗൈഡ് മുഖേന വെള്ളത്തൂവല്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് അടിമാലി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. നാല് മാസം മുന്‍പ് ചിത്തിരപുരത്തെ മറ്റൊരു റിസോര്‍ട്ടിലും വിനോദ സഞ്ചാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു.
