വിര്‍ജീന: അമേരിക്കയില്‍ വെസ്റ്റ് വിര്‍ജീനിയ്ക്കടുത്തു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ സഞ്ചരിച്ചിരുന്ന തീവണ്ടി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തീവണ്ടി ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
എന്നാല്‍, തീവണ്ടിയില്‍ സഞ്ചരിച്ച എല്ലാ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ ഹക്കബീ സാന്‌ഡേഴ്‌സ് പറഞ്ഞു. വാഷിങ്ടണില്‍ നിന്ന് വെസ്റ്റ് വിര്‍ജീനിയയിലേക്കു പാര്‍ട്ടി സമ്മേളനത്തിന് പോകുകയായിരുന്നു സ്പീക്കര്‍ പോള്‍ റയന്‍ അടക്കമുള്ള ജനപ്രതിനിധികള്‍.
