കോഴിക്കോട്​ മണ്ണിടിഞ്ഞ്​ വീണ്​ അപകടം അപകടത്തില്‍ ഒരു മരണം

കോഴിക്കോട്: കോഴിക്കോട് ചിന്ത വളപ്പിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇസ്മത്ത് (26) ആണ് മരിച്ചത്. 

ബീഹാറിലെ രജത കപൂർ വില്ലേജിലാണ് ഇയാളുടെ സ്വദേശം. അപകടത്തില്‍പ്പെട്ട രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. അഞ്ച് പേരെ രക്ഷപെടുത്തി. കോഴിക്കോട് ഡി ആൻഡ് ഡി കമ്പനി ആണ് കെട്ടിട നിർമ്മണം നടത്തുന്നത്. മണ്ണിടിച്ചിൽ രാവിലെ ഉണ്ടായിരുന്നുവെന്ന് എഞ്ചിനിയറെ അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറയുന്നു. 

നിർമാണ പ്രവർത്തനങ്ങളിൽ നിയമ ലംഘനം നടന്നിട്ടുണ്ടെന്നും കെട്ടിട നിർമ്മാണ ചട്ടം പൂർണമായും പാലിച്ചില്ലെന്നും കലക്റ്റർ അറിയിച്ചു. നിയമലംഘനങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്.