എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. സൂര്യകിരൺ ആകാശ അഭ്യാസ സംഘത്തിന്‍റെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.
ബെംഗളൂരു: ബെംഗളൂരുവിൽ എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. സൂര്യകിരണ്‍ എയറോബാറ്റിക് സംഘത്തിന്‍റെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം.
സൈന്യത്തിന്‍റെ അഭ്യാസപ്രകടനങ്ങളിൽ പ്രധാന ആകർഷണമാണ് സൂര്യകിരൺ സംഘത്തിന്‍റെ ജെറ്റ് വിമാനങ്ങളുപയോഗിച്ചുള്ള അഭ്യാസപ്രകടനം. ഈ മാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്‍റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വ്യോമസേനയുടെ എയ്റോ ഷോ 1996 മുതൽ ബെംഗളൂരുവിലാണ് നടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. ഇത്തവണ യുഎസ്സിന്‍റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.
വ്യോമസേനയുടെ എയ്റോ ഷോ 1996 മുതൽ ബെംഗളൂരുവിലാണ് നടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. ഇത്തവണ യുഎസ്സിന്‍റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.
