തലസ്ഥാനത്ത് വൈകുന്നേരത്തോടെ ആരംഭിച്ച മഴയില്‍ നഗരം വെള്ളത്തില്‍ മുങ്ങി.
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ. തിരുവനന്തപുരം കുറവന്കോണത്ത് വെള്ളക്കെട്ടില് ഓടയില് വീണു ഒരാള് മരിച്ചു. പ്ലാമൂട് സ്വദേശി മണിയനാണ് മരിച്ചത്. തലസ്ഥാനത്ത് വൈകുന്നേരത്തോടെ ആരംഭിച്ച മഴയില് നഗരം വെള്ളത്തില് മുങ്ങി. വീടുകളില് വെള്ളം കയറി. കവടിയാള് ഗോള്ഫ് ക്ലബിന്റെ മതില് ഇടിഞ്ഞുവീണ് സമീപത്തെ വീടിന്റെ മതിലും മുറ്റത്ത് പാര്ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കും തകര്ന്നു. ആര്ക്കും പരിക്കില്ല.
