Asianet News MalayalamAsianet News Malayalam

കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; പദ്ധതി നടപ്പിലാക്കി സിക്കിം

 മു​ഖ്യ​മ​ന്ത്രി 12,000 യു​വാ​ക്ക​ൾ​ക്ക് സർക്കാർ ജോലിക്കായി നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

 

One Family One Job  scheme in Sikkim launched
Author
Sikkim, First Published Jan 14, 2019, 11:55 AM IST

ഗാം​ഗ്ടോ​ക്ക്: ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യു​മാ​യി സി​ക്കിം സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി പ​വ​ൻ കു​മാ​ർ ചാം​ലിം​ഗ് പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഗാം​ഗ്ടോ​ക്കി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി 12,000 യു​വാ​ക്ക​ൾ​ക്ക് സർക്കാർ ജോലിക്കായി നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

ഗാംഗ്ടോക്കില്‍ നടന്ന തൊഴില്‍ മേളയിലാണ് സര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ കൈമാറിയത്. പുതിയ പദ്ധതിയില്‍ നിലവില്‍ കുടുംബത്തില്‍ സര്‍ക്കാര്‍ ജോലിയുള്ള കുടുംബങ്ങള്‍ക്ക് ജോലി ലഭിക്കില്ല. സിക്കിം അഭ്യന്തരമന്ത്രാലയത്തിലാണ് ഇപ്പോള്‍ 12,000 പേര്‍ക്ക് ജോലി സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് ഒപ്പം 25,000ത്തോളം താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്ന പദ്ധതി ഈ വര്‍ഷം നടപ്പിലാക്കാനും സിക്കിം സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാരുടെ സീനിയോറിറ്റി പരിഗണിച്ചായിരിക്കും തീരുമാനം.

എല്ലാ കുടുംബങ്ങളിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് സിക്കിം എന്ന് മുഖ്യമന്ത്രി പ​വ​ൻ കു​മാ​ർ ചാം​ലിം​ഗ് പദ്ധതി ഉദ്ഘാടനം ചെയ്ത് അവകാശപ്പെട്ടു.

Follow Us:
Download App:
  • android
  • ios