മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാനത്തുമംഗലം സ്വദേശി മുത്തമിലാണ് അറസ്ററിലായത്. സംഭവസ്ഥലത്തുണ്ടായിരുന്ന 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാസീന്റെ മൃതദേഹം പോസ്ററ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എയര്‍ ഗണ്‍ മരിച്ച മാസിന്റെ കഴുത്തിന് ചൂണ്ടിയ ശേഷം മുത്തമില്‍ വെടിവെക്കുകയായിരുന്നു.
ഇയാളുടെ മേല്‍ കൊലക്കുററമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് അറസ്ററ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈക്കില്‍ മറ്റൊരാളോടോപ്പം മാസിനെ ആശുപത്രിയില്‍ എത്തിച്ചതും മുത്തമിലായിരുന്നു.വെടിവെപ്പിന് പിന്നില്‍ ദുരുഹയുണ്ടോ എന്ന കാര്യം പൊലീസ് അനവേഷിച്ചു വരികയാണ്. സംഘത്തിലുണാടായിരുന്നവര്‍ മദ്യവും മയക്കു മരുന്നും ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ സംഭവസ്ഥലത്തുണാടായിരുന്ന 8 പേരെ പൊലീസ് ചോദ്യം ചെയ്തു വരുന്നുമുണ്ട്. പെരിന്തല്‍ മണ്ണക്കടുത്ത പൂപ്പലത്തെ കുന്നില്‍ പ്രദേശത്തെ ഒഴിഞ്ഞ വീട്ടിലാണ് സംഭവം നടന്നത്. മിച്ച ഭുമിയായ ഈ പ്രദേശത്ത് പണി തീരാത്ത കുറച്ചു വീടുകള്‍ മാത്രമെയുള്ളു. പ്രദേശം കുറേക്കാലമായി സാമുഹ്യവിരുദ്ധരുടെ താവളമായിരുന്നുവെന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്.
ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിയോടുകൂടിയാണ് സംഘം ഈ പ്രദേശത്ത് എത്തിയത് വെടിയേറ്റ മാസിനെ വൈകീട്ട് അഞ്ച് മണിയോടുകൂടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
