Asianet News MalayalamAsianet News Malayalam

കൊല്ലത്ത് പാലം തകർന്ന് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

one killed in bridge acident in kollam
Author
First Published Oct 30, 2017, 11:53 AM IST

കൊല്ലം: ചവറയിൽ പഴയ ഇരുമ്പ് നടപ്പാപാലം തകർന്ന് ഒരു മരണം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമള ദേവിയാണ് മരിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ നിന്ന് എം.എസ് യൂണിറ്റിലേക്ക് പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ച ഇരുമ്പ് പാലമാണ് തകര്‍ന്നത്. രാവിലെ 10.30ഓടെയായിരുന്നു സംഭവം. കാലപ്പഴക്കം കൊണ്ട് പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുമ്പ് പാലത്തിന്റെ കമ്പി തറഞ്ഞുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കൂടുതല്‍ ചിത്രങ്ങള്‍
one killed in bridge acident in kollam
 

one killed in bridge acident in kollam

one killed in bridge acident in kollam

Follow Us:
Download App:
  • android
  • ios