കണ്ണൂര്‍ താഴേ ചൊവ്വയില്‍ മദ്യപര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. തലശ്ശേരി സ്വദേശി അറഫാത് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.