സംഘം വിഹാറില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി എംഎല്‍എ ദിനേശ് മൊഹാനിയയുടെ അറസ്റ്റിന് പിന്നാലെയാണ് മറ്റൊരു എഎപി എംഎല്‍എ കൂടി സ്‌ത്രീ പീഡ‍നക്കേസില്‍ അറസ്റ്റിലായത്. ഈ മാസം രണ്ടിന് രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഗ്രേറ്റര്‍ കൈലാഷ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റര്‍ കൈലാഷിലെ ഡല്‍ഹി ജല്‍ ബോര്‍ഡില്‍ കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിന് ചെന്നപ്പോള്‍ പ്രകാശ് ജര്‍വാല്‍ മോശമായി പെരുമാറിയെന്നാണ് വനിതയുടെ പരാതി. ജല്‍ബോര്‍ഡ് ഓഫീസിലുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി പ്രവര്‍‍ത്തകരും മോശമായി പെരുമാറി.

എന്നാല്‍ ആരോപണം രാഷ്‌ട്രീയ പ്രേരിതമാണെന്നും എതിരാളികളെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്നും ജര്‍വാല്‍ പറഞ്ഞു. അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.