വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍  ബേക്കറി കുത്തി തുറന്ന് മോഷണം കേസിൽ ഒരാൾ കൂടി പിടിയിലായി

തിരൂര്‍: വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ബേക്കറി കുത്തി തുറന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. താനൂർ സ്വദേശി അൻസാറാണ് പിടിയിലായത്.

കശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൊന്ന സംഭവത്തില്‍ നീതി കിട്ടാന്‍ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് അക്രമങ്ങളെല്ലാം നടന്നത്. 

ഹര്‍ത്താലിന്‍റെ പേരില്‍ താനൂരിലെ കെആര്‍ ബേക്കറിയുടെ ഷട്ടര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊളിച്ച് അകത്ത് കടന്ന് ബേക്കറി സാധനങ്ങള്‍ കൊള്ളയടിക്കുകയും, മറ്റ് സാധനങ്ങള്‍ നശിപ്പിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആക്രമികള്‍ ബേക്കറിയ്ക്ക് ഉള്ളില്‍ നിന്ന് മഞ്ചുള്‍പ്പടെയുള്ള ആഹാര സാധനങ്ങള്‍ കൂട്ടത്തോടെ എടുത്ത് കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ കാണാം.