ബിജെപി എംഎല്‍എയുടെ ബന്ധു സഷി സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 

ദില്ലി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനാറുകാരിയെ ബലാംത്സംഗം ചെയ്ത കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. ബിജെപി എംഎല്‍എയുടെ ബന്ധു സഷി സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 

അതേസമയം, ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ദില്ലിയിലുള്‍പ്പെടെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നല്‍കിയത്. നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.

അധികാരം ഉപയോഗിച്ച് എം.എല്‍.എ അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് പെണ്‍കുട്ടി പ്രതികരിച്ചു. ഇതിനിടെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് എംഎല്‍എ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.