മണ്ണാര്‍ക്കാട് കൊലപാതകം വീണ്ടും അറസ്റ്റ്
പാലക്കാട്:മണ്ണാർകാട് സഫീർ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരനാണ് അറസ്റ്റിലായത്. ഫ്രെബുവരി 25 ന് രാത്രി ഒരു സംഘം സഫീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണാർക്കാട് നഗരസഭാ കൗൺസിലർ വറോടൻ സിറാജുദീന്റെ മകനും വസ്ത്രവ്യാപാരിയുമാണു സഫീർ.
കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ-മുസ്ലിം ലീഗ് സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. സാരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
