വരാപ്പുഴ എസ്ഐ ദീപക്കിനെതിരെ വീണ്ടും പരാതി ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത ശ്രീക്കുട്ടന് മര്‍ദ്ദനമേറ്റതായി ആരോപണം

കൊച്ചി: വരാപ്പുഴ എസ്ഐ ദീപക്കിനെതിരെ വീണ്ടും പരാതി. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത ശ്രീക്കുട്ടന് മര്‍ദ്ദനമേറ്റതായി ആരോപണം. 

ഒരു കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ട യുവാവിനെ എറണാകുളത്തെ സ്വകാര്യാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിന്‍റെ സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയാണെന്നും പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നില്ലെന്നും ശ്രീക്കുട്ടന്‍ ഏഷ്യനെറ്റ് ന്യൂസ് ഒാണ്‍ലൈനിനോട് പറഞ്ഞു.

കസ്റ്റഡിയിൽ എടുത്തപ്പോൾ എസ്ഐ ദീപക്ക് ക്രൂര മര്‍ദ്ദിച്ചിരുന്നുവെന്ന് റിമാൻഡ് കാലാവധിക്കുശേഷം പുറത്തിറങ്ങിയപ്പോൾ അസ്വസ്ഥ തോന്നിയിരുന്നെങ്കിലും മൂന്നു ദിവസം മുൻപ് നടക്കാൻ കഴിയാത്ത അവസ്ഥയില്‍ എത്തിയപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും ശ്രീക്കുട്ടന്‍ ഏഷ്യനെറ്റ് ന്യൂസ് ഒാണ്‍ലൈനിനോട് പ്രതികരിച്ചു.