കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍

എബിന്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. രണ്ട് പേര്‍ കൂടി നിപ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വൈറസ് ബാധ ആദ്യഘട്ടത്തില്‍ ഉണ്ടായവരില്‍ ഒരാളാണ് എബിന്‍.

നിപ വൈറസ് ബാധ സംശയിക്കുന്ന 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുകളും അവരെ ചികിത്സച്ചവരുമടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളുമായി നിരവധിയാളുകള്‍ ആശുപത്രിയിലും നിരീക്ഷണത്തിലുമായുണ്ടെങ്കിലും പരിശോധനാഫലം വരുന്പോള്‍ ഇതില്‍ ഭൂരിപക്ഷവും നെഗറ്റീവ് റിസല്‍ട്ടാണ് കാണിക്കുന്നത്.

വരുന്ന ജൂലൈ അഞ്ചിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗബാധ അവസാനിച്ചതായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.