രാജസ്ഥാനിലെ ആൾക്കൂട്ട കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ
ജയ്പൂര്‍: രാജസ്ഥാനിലെ അൽവാറിൽ പശുക്കടത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് ഹരിയാന രാജസ്ഥാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി
രാവിലെയോടെയാണ് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. രക്തസ്രാവത്തെ തുടർന്നാണ് രക്ബർ ഖാന്‍റെ മരണമമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആൾക്കൂട്ടം വെടിയുതിർത്തെന്ന് രക്ബർ ഖാനൊപ്പമുണ്ടായിരുന്ന അസ്ലം മൊഴി നൽകി. 30,000 രൂപയ്ക്ക് വാങ്ങിയ പശുക്കളുമായി തിരികെപോകുമ്പോഴാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും അസ്ലം പറയുന്നു.
പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണ് ആൾക്കൂട്ട കൊലപാതകമെന്ന പ്രസ്താവനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അർജുൻ രാം മേഘ്വാൾ വീണ്ടും രംഗത്തെത്തി. വെള്ളിയാഴ്ച്ച രാത്രിയാണ് ഹരിയാന സ്വദേശിയെ രക്ബർ ഖാനെന്ന 28കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
