കോഴിക്കോട്: സംസ്ഥാനത്ത് പുതിയൊരു ഐഎഎസ് കല്യാണം കൂടി. കോഴിക്കോട് സബ് കലക്ടർ വിഗ്നേശ്വരിക്ക് താലി ചാർത്താൻ ഒരുങ്ങുകയാണ് വയനാട് സബ് കലക്ടർ എൻ.എസ്.കെ ഉമേഷ്. അടുത്ത മാസം 5 നാണ് വിവാഹം.
തമിഴ്നാട്ടിലെ മധുരയിൽ അയൽനാട്ടുക്കാർ,മസൂരിയിലെ പരിശീലന ക്യാന്പിൽ ഒരുമിച്ച്, ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ,പരിശീലനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത് അയൽജില്ലകളിൽ.എന്നാൽ ഇനി അങ്ങോട്ട് ഒരുമിച്ച് ജീവിച്ചുകൂടെ എന്നായി.ആലോചന വീട്ടുക്കാരുടെ വകയാണെന്നാണ് ഇരുവരും പറയുന്നത്.
അടുത്ത മാസം അഞ്ചിന് മധുരയിൽ വച്ചാണ് വിവാഹം.ഒരുമിച്ചുള്ള ജീവിതം ഔദ്യോഗിക കാര്യങ്ങളിലും ഗുണകരമാവുമെന്നാണ് ഇവരുടെ പക്ഷം. വിവാഹം കഴിഞ്ഞും കേരളത്തിൽ തന്നെ തുടരണമെന്നാണ് ഇവരുടെ ആഗ്രഹം.
