9 പേർ നിപ്പ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ് 

കോഴിക്കോട്: കോഴിക്കോട് ജപ്പാൻ ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. വടകര അഴിയൂർ ദേവികൃപയിൽ പദ്മിനിയാണ് മരിച്ചത്. ജപ്പാൻ ജ്വരമെന്ന് സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അറുപത് വയസായിരുന്നു. അതേസമയം കോഴിക്കോട് ഒരാൾക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ ബാധിച്ച് 17 കേസുകളായി. ഇന്ന് രണ്ട് പേരെ കുടി നിപ്പ സശയത്തോടെ പ്രവേശിപ്പിച്ചു.

9 പേർ നിപ്പ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. 1353 പേർ കോൺടാക്ട് ലിസ്റ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പനിയായി കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ എത്തിയത്. ഇയാൾക്ക് എങ്ങനെയാണ് നിപ്പ വന്നതെന്ന് അന്വേഷിച്ച് വരുകയാണ്. ചങ്ങരോത്ത് കണ്ടെത്തിയ നിപ്പ വൈറസിന് ബംഗ്ലാദേശിൽ കണ്ടെത്തിയ വൈറസുമായി കൂടുതൽ സാമ്യമെന്ന് റിപ്പോര്‍ട്ട്.