അപകടമുണ്ടായാൽ ശ്രദ്ധിക്കുക ഡയൽ  9188100100 ആംബുലൻസുകളെല്ലാം ഇനി ഒരൊറ്റ നമ്പറില്‍ ഐഎംഎയും പൊലീസും കൈകോര്‍ത്ത്  

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലന്‍സുകളെല്ലാം ഇന്നു മുതല്‍ ഒറ്റനമ്പരിൽ ലഭ്യമാകും.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംസ്ഥാന പൊലീസും കൈകോർക്കുന്ന ട്രോമാ കെയർ ആംബുലന്‍സ് സംവിധാനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. അപകടങ്ങള്‍ ഉണ്ടായാല്‍ ഇന്നുമുതല്‍ 9188100100 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. ഫോണ്‍ വിളി പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തും. അവിടെ നിന്നുള്ള അറിയിപ്പ് പ്രത്യേക ആപ്പുവഴി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് കൈമാറും. നിമിഷങ്ങള്‍ക്കകം ആംബുലന്‍സ് സംഭവ സ്ഥലത്തെത്തും.

തുടര്‍ന്നത് രോഗിയുടെ സ്ഥിതി മനസിലാക്കി ഏറ്റവും അടുത്ത ആശുപത്രിയിലെത്തിക്കും. ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ആളുണ്ടാകും. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട് .ഊബര്‍ മാതൃകയിലാണ് ആംബുലന്‍സ് സര്‍വീസ്. ബന്ധുക്കളില്ലാത്ത ആളുകളാണെങ്കില്‍ ആംബുലന്‍സ് ചിലവ് ഐഎംഎ വഹിക്കും. ഇനി കൂടുതല്‍ ആശുപത്രികളെ നെറ്റ് വര്‍ക്കിലെത്തിച്ച് സേവനം കൂടുതല്‍ വിലപുലമാക്കാനാണ് ലക്ഷ്യം.