തിരുവനന്തപുരം: ഒറ്റലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 57 പേരെ അറസ്റ്റ് ചെയ്തു. 9 ലക്ഷം രൂപ കണ്ടെത്തുകയും 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
റെയ്ഡിനിടെ രണ്ട് വാഹനങ്ങളും നിരവധി മൊബൈലുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. 33 കേസുകളാണ് അവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നാണ് 6,59,000.
തട്ടിപ്പുകാര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും കേസ് അതീവ ഗൗരവമുള്ളതാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
