തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി തടവ് ചാടി. കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാള്‍ വിയ്യൂര്‍ ജയിലില്‍ നിന്നും തടവ് ചാടിയത്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. തമിഴ്‌നാട് സ്വദേശി കൃഷണനാണ് ഇന്നലെ രാവിലെ രക്ഷപ്പെട്ടത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ഇയാള്‍. 

2010 ല്‍ തൃശൂര്‍ ടി.ടി.ടവര്‍ ഹോട്ടലിന് സമീപം തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷിക്കപെട്ട വ്യക്തിയാണ് കൃഷ്ണന്‍. ജയില്‍ വളപ്പിലെ കൃഷിപ്പണിയ്ക്കായി ഇറക്കിയപ്പോള്‍ കശുമാവിന്‍ തോട്ടം വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. അന്വേഷണം ഊര്‍ജിതമാക്കിയെന്ന് അന്വേഷണ ചുമതലയുള്ള വിയ്യൂര്‍ എസ്.ഐ പറഞ്ഞു.